ഹൈദരാബാദ്: ദുരഭിമാനക്കൊല തുടര്‍ക്കഥയാകുന്നു. തെലങ്കാനയില്‍ ഇതരജാതിക്കാരനായ യുവാവിനെ വിവാഹം ചെയ്തതിന് യുവതിയെ വീട്ടുകാര്‍ തീകൊളുത്തിക്കൊന്നു. ഹൈദരാബാദിലെ മഞ്ചേരി ജില്ലയിലെ കാലമഡുഗുവെന്ന ഗ്രാമത്തിലാണ് സംഭവം.
ബിരുദ വിദ്യാര്‍ത്ഥിനിയായ അനുരാധ(20) യാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ ലക്ഷ്മണനുമായി ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം ഈ മാസം മൂന്നിനാണ് വിവാഹിതരായത്. ഇതരജാതിക്കാരനുമായുള്ള അടുപ്പം അനുരാധയുടെ മാതാപിതാക്കളായ സതേനയും, ലക്ഷിയും തുടക്കം മുതല്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഒളിച്ചോടി വിവാഹിതരായ ഇരുവരും ശനിയാഴ്ചയാണ് നാട്ടില്‍ തിരച്ചെത്തുന്നത്.
ഇതറിഞ്ഞ അനുരാധയുടെ മാതാപിതാക്കള്‍ അനുരാധയെ ലക്ഷ്മണിന്റെ വീട്ടില്‍ നിന്നും ബലമായി പിടിച്ചിറക്കിക്കൊണ്ടുപോകുകയും നിര്‍മ്മല്‍ ജില്ലയിലെ മല്ലാപൂരില്‍ വെച്ച് തീകൊളുത്തുകയും ചാരം പുഴയില്‍ ഒഴുക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അനുരാധയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു.