ഗുവഹാട്ടി: മുഗളന്മാരെപ്പോലെ ഇന്ത്യന്‍ സംസ്കാരത്തെയും പാരമ്പര്യത്തെയും തുടച്ചു നീക്കുകയെന്നതാണ് കമ്മ്യൂണിസ്റ്റുകളുടെ ലക്ഷ്യമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. അഖില ഭാരത് ഇതിഹാസ് സങ്കലന്‍ യോജന സംഘടിപ്പിച്ച സമ്മേളനത്തിലാണ് ബിപ്ലബ് ഇക്കാര്യം പറഞ്ഞത്.
ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് കമ്മ്യൂണിസ്റ്റ് അജണ്ട. ത്രിപുര കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ചതിനാല്‍ അവരുടെ പദ്ധതി നടപ്പായില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകം മുഴുവന്‍ ചുവപ്പിക്കുകയെന്നത് അവരുടെ വിജയം കാണാത്ത ലക്ഷ്യമായിരുന്നെന്നും എന്നാല്‍ രാജ്യത്തെ കാവി പുതപ്പിക്കലല്ല ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഗള്‍ ഭരണത്തെ അനുസ്മരിപ്പിക്കുന്നതാണ് കമ്മ്യൂണിസ്റ്റുകളുടെ ഭരണം. ഭാരത സംസ്കാരത്തില്‍നിന്നും വ്യതിചലിച്ചുള്ള പ്രവര്‍ത്തനമാണ് ഇടത് കക്ഷികള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ബിപ്ലബ് പറഞ്ഞു.