ഗുവാഹത്തി: ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയിൽ – റോഡ് പാലമായ ‘ബോഗിബീൽ’ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപ്പിച്ചു. അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനമായ ഇന്ന് അസമിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ നടന്നത്.
https://www.facebook.com/janamtelevision/videos/1537112939755341/?__xts__%5B0%5D=68.ARDMdNSj2pi_MEJkF6yicPzoL-C96dxONBkIJTOyY1Opy3chVIQ998i1JW3DASMTQUonMQjvqsMsArKABpEOkoMrzm3chJtzNnsF-1PQEG9kYm73kRWlNhJZExIzx8l4-4qi6cdN6-DqJSM5gv75T3jgA0qjmqpYBqkBGHhZpKRHMvo1sqP5VmQdUPwV-qOvr6ulWck0llT0iqI7z1kYMdiIpBLqxXUYpkWPRCzZ5dxRdQ-TPpLWvsZCkRpKKr6VJ2A0xbefteF6RkpOYEhMrF-ksNck8ccCeLtHB2rO3U2LflKj3FdBGXnMddVZ2FLk_cfa7sFxDYHzbsAFIRCa1253mXgWA7GxGR8&__tn__=-R
മുകളിൽ 3 വരി റോഡും താഴെ ഇരട്ട റെയിൽ പാതയുമാണുള്ളത്. അസമിലെ ദിബ്രുഗഡ് ജില്ലയെയും അരുണാചൽ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുന്നതാണു പാലം. 4.94 കിലോമീറ്ററാണ് ആകെ നീളം. 5900 കോടി രൂപ ചെലവിട്ടാണ് പാലം നിർമ്മിച്ചിരിക്കുന്നത്.
ഇതിലൂടെ അരുണാചലിലേക്കുള്ള ദൂരം 170 കിലോമീറ്ററായി കുറയും.ഇതിലൂടെ അരുണാചലിലേക്ക് വേഗത്തിൽ സൈന്യത്തെ എത്തിക്കാനാകും. വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിൽ നിർണായകമാണ് പുതിയ പാലം.