ഐ ബി എം സി ചെയർമാൻ ശൈഖ് ഖാലിദ് ബിൻ അഹ്മദ് അൽ ഹാമിദ് പുരസ്കാരങ്ങൾ
വിതരണം ചെയ്തു .അബുദാബിയിൽ നടന്ന ചടങ്ങിൽ യു എ ഇ ഹയർ കോളേജ് ഓഫ് ടെക്നോളജി വൈസ് ചാൻസലർ ഡോ .അബ്ദുൽ ലത്തീഫ് അൽ ഷംസി ,ഐ ബി എം സി മാനേജിങ് ഡയറക്ടർ പി കെ സജിത്കുമാർ ,അബുദാബി ഗ്ലോബൽ മാർക്കറ്റ് സ്ട്രാറ്റജി ആൻഡ് ബിസിനസ് ഡയറക്ടർ സ്റ്റീവ് ബാർനെറ്റ് ,ദുബൈ ഗോൾഡ് ആൻഡ് കമ്മോഡിറ്റിസ് എക്സ്ചേഞ്ജ് സി ഇ ഒ ലെസ്മാൽ ,റാസ് അൽ ഖൈമ ഡി ഇ ഡി സാമ്പത്തിക ഉപദേഷ്ടാവ് അബ്ദുൽ ഹാലിം ഇബ്രാഹിം മുഹ്സിൻ ,ഐ ബി എം സി എക്സി .ഡയറക്ടർ പി എസ് അനൂപ് എന്നിവർ പങ്കെടുത്തു . ഇന്ത്യയിലും യു എ ഇ യിലും ഉള്ള നിക്ഷേപ പദ്ധതികൾ അവതരിപ്പിക്കാനും നിരവധി ധാരണപത്രങ്ങളിൽ ഒപ്പു വെക്കാനും ബിസിനസ് ഫെസ്റ്റിന് കഴിഞ്ഞതായി സജിത്കുമാർ പറഞ്ഞു