ന്യൂഡൽഹി ; ഭാരത സ്വാതന്ത്ര ചരിത്രത്തിൽ പകരം വയ്ക്കാനാകാത്ത മൂന്ന് പേരുകൾ സുഭാഷ് ചന്ദ്രബോസ്,ഷഹീദ്,സ്വരാജ് ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹത്തിലെ മൂന്ന് ദ്വീപുകൾ ഇനി മുതൽ ഈ പേരുകളിലാകും അറിയപ്പെടുക.
റോസ് എന്ന ദ്വീപ് സുഭാഷ് ചന്ദ്രബോസിന്റെ ഓർമ്മ പേറുമ്പോൾ നെയ്ൽ,ഹാവ്ലോക് ദ്വീപുകൾ ഷഹീദ്,സ്വരാജ് ദ്വീപുകളായി മാറും.30ന് പോർട്ട് ബ്ലെയർ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പേരുകൾ പ്രഖ്യാപിക്കും. . മോദിക്കൊപ്പം ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും പോർട്ട് ബ്ലെയര്‍ സന്ദർശിക്കുന്നുണ്ട്.സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് സർക്കാർ രൂപീകരിച്ചതിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി 150 മീറ്റർ ഉയരത്തിൽ ഇന്ത്യൻ പതാക ഉയർത്തും.
രണ്ടാം ലോക മഹായുദ്ധ കാലത്ത് 1943 ൽ ദ്വീപ് ജപ്പാൻ പിടിച്ചെടുത്തപ്പോൾ സുഭാഷ് ചന്ദ്രബോസ് പതാക ഉയർത്തിയിരുന്നു.അന്ന് ദ്വീപുകൾക്ക് ഷഹീദ്,സ്വരാജ് എന്നീ പേരുകൾ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.അതാണ് മോദി നടപ്പിലാക്കുന്നത്.
പശ്ചിമബംഗാളിലെ ബിജെപി വൈസ് പ്രസിഡന്റ് ചന്ദ്ര കുമാർ ബോസ് ദ്വീപുകളുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് അടുത്തിടെ മോദിയ്ക്ക് കത്തെഴുതിയിരുന്നു.