ന്യൂഡൽഹി : ഇന്ത്യയിൽ സ്ഫോടനങ്ങൾ നടത്താൻ ലക്ഷ്യമിട്ടെത്തിയ പത്ത് ഭീകരർ പിടിയിൽ.ഉത്തർപ്രദേശ്,ഡൽഹി എന്നിവിടങ്ങളിൽ എൻ ഐ എ നടത്തിയ പരിശോധനയിലാണ് ഭീകരർ പിടിയിലായത്.ഇവർക്ക് ഐ എസുമായി ബന്ധമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഡൽഹി പൊലീസ് ആസ്ഥാനത്തടക്കം സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തിരുന്നതായി എൻ ഐ എ വൃത്തങ്ങൾ അറിയിച്ചു.ഇവരിൽ നിന്ന് നിരവധി സ്ഫോടക വസ്തുക്കളും,നൂറുകണക്കിന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.പിടിയിലായവർക്ക് ഹർക്കത്ത് ഉൽ ഹർബ് ഇ ഇസ്ലാം എന്ന ഭീകരസംഘടനയുമായി ബന്ധമുള്ളതായും സൂചനകളുണ്ട്.
ഉത്തർപ്രദേശ്,ഡൽഹി എന്നിവിടങ്ങളിലെ 16 സ്ഥലങ്ങളിലാണ് പരിശോധന നടന്നത്.ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ 16 പേരാണ് എൻ ഐ എയുടെ കസ്റ്റഡിയിലുള്ളത്.