പന്തളം: ആചാര സംരക്ഷണത്തിനായി ഭക്തര്‍ എള്ളുതിരികത്തിച്ച് തെരുവില്‍ ഇറങ്ങേണ്ടി വന്നത് ദുഖകരമെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി ശശികുമാര വര്‍മ്മ. ഇനിയും ഇത്തരം അവസ്ഥ ഉണ്ടാവാതിരിക്കാന്‍ അയ്യപ്പജ്യോതി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പന്തളത്ത് അയ്യപ്പജ്യോതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിണ്ണിലെ ലക്ഷം താരങ്ങള്‍ മണ്ണില്‍ പൂത്തുലഞ്ഞ പ്രതീതിയായിരുന്നു എങ്ങും. ആചാരലംഘനത്തിന്റെ പേരില്‍ ആത്മാവില്‍ സ്വയം എരിഞ്ഞവര് ഒരു മണ്‍ചിരാതുമായി തെരുവിലറങ്ങിയപ്പോള്‍ ആ ദീപ ജ്വാലയില്‍ അധികാരി വര്‍ഗത്തിന്റെ അഹങ്കാരത്തിന്റെയും അവിവേകത്തിന്റെയും അന്തകാരം എരിഞ്ഞു തീരുകായിയിരുന്നു. നഗരവീഥികള്‍ ഒരു ചിരാതിന്റെ വെളിച്ചത്തില്‍ പ്രഭചൊരിഞ്ഞപ്പോള് ലോകം ഈ വെളിച്ചത്തിനെന്തുവെളിച്ചമെന്ന് കൗതുകം പൂണ്ടു.
ശബരീനു വേണ്ടി ഭക്തര്‍ തെരുവിലിറങ്ങേണ്ടി വന്നത് ദുഖപൂര്ണമെന്ന് പന്തളം കൊട്ടാരം നിര്‍വാഹകസമിതി പി.ജി ശശികുമാര വര്‍മ പറഞ്ഞു.
നഗരവീഥികളെങ്ങും പുരുഷാരങ്ങള്‍ നിറഞ്ഞു. വൈകിട്ട് ആറു മുതല്‍ അയ്യപ്പഭക്തരെല്ലാം ഒരുനിരയായി അണിനിരന്നപ്പോള്‍ അഗ്നിനൂലില് കൊരുത്ത പ്രതിഷേധത്തിന്റെ മുത്തുമണികളായി തീരുകയായിരുന്നു അവര്‍.