കണ്ണൂർ : പാടിയോട്ടുചാലിൽ അയ്യപ്പഭക്തന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കിന് തീയിട്ടു. പയ്യന്നൂരിൽ അയ്യപ്പ ജ്യോതിയിൽ പങ്കെടുത്ത പാടിയോട്ടുചാൽ പട്ടുവം റോഡിലെ ടി.പി. മാധവന്റെ മകൻ അഭിനേഷിന്റെ ബൈക്കിനാണ് തീയിട്ടത്. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
തീ പടരുന്ന ശബ്ദംകേട്ട് വീട്ടുകാർ ഉണർന്ന് തീ കെടുത്തിയതിനാൽ സമീപത്തുണ്ടായിരുന്ന കാർ അഗ്നിക്കിരയാകാതെ മാറ്റുവാൻ കഴിഞ്ഞു. അക്രമത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ആരോപണം. ചെറുപുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി
ഇന്നലെ അയ്യപ്പ ജ്യോതി പരിപാടിക്ക് നേരേ കണ്ണൂരിൽ ആക്രമണം നടന്നിരുന്നു. പയ്യന്നൂർ, പെരുമ്പ തൃക്കരിപ്പൂർ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. അയ്യപ്പ ഭക്തരെ ആക്രമിച്ച സിപിഎം സംഘം ഭക്തർ സഞ്ചരിച്ച ബസിനു കേടു വരുത്തുകയും ചെയ്തു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.