ആലപ്പുഴ: ഒരു കാലത്ത് ശ്രീനാരായണ ഗുരുദേവനെയും എസ്എൻഡിപി നേതാക്കളെയും അധിക്ഷേപിച്ചവർ ഇന്ന് ഞങ്ങളോട് അപേക്ഷിക്കുന്നത് ഞങ്ങളുടെ വിജയമാണെന്ന് ബിഡിജെഎസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. വനിതാ മതിൽ സംബന്ധിച്ച മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിഡിജെഎസ് എന്നും വിശ്വാസികൾക്കൊപ്പമാണ്. ശബരിമലയുമായി ബന്ധപ്പെട്ട സമരങ്ങളെല്ലാം എൻഡിഎ ഒറ്റക്കെട്ടായാണ് നടത്തിയത്. വനിതാ മതിലിൽ പങ്കെടുക്കുക എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.