തിരുവനന്തപുരം: അയ്യപ്പജ്യോതി വൻ വിജയമായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള. സർക്കാരിന്റെ പിന്തുണയില്ലാതെ നടത്തിയ ജ്യോതി ജനപങ്കാളിത്തം കൊണ്ട് വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ബിജെപിയ്ക്ക് അഭൂതമായ വളർച്ച ഉണ്ടാകുന്നുവെന്നും ഇതിന് ഉദാഹരണമാണ് കെപിസിസി എക്സിക്യുട്ടിവ് അംഗങ്ങളടക്കം മറ്റ് പാർട്ടികളിലെ ഉന്നതന്മാർ ബിജെപിയിൽ എത്തിയത്. നാളെ ബിജെപി നവാഗത നേതൃസംഗമം നടക്കും. പരിപാടിയിൽ പാർട്ടിയിലേക്ക് എത്തിയ പുതിയ അംഗങ്ങളെ പരിചയപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഇടതുമുന്നണി കൊട്ടിയാഘോഷിച്ച് നടത്താൻ പോകുന്ന വനിതാ മതിൽ പരാജയമാകുന്നു. സംസ്ഥാനത്ത് ബലപ്രയോഗം നടത്തി വനിതാ മതിൽ നിർമ്മിക്കുകയാണ് ചെയ്യുന്നത്. ഘട്ടം ഘട്ടമായി സിപിഎം നാണം കെടുകയാണ്.
ഗതികേടിന്റെ രാഷ്ട്രീയം പയറ്റുകയാണ് ഇടതുപക്ഷം. വിശ്വാസികളെ മാനിച്ച് സർക്കാർ ശബരിമല വിഷയത്തിലെ നിലപാട് മാറ്റണം. ബാലകൃഷ്ണപിള്ളയെ കൂടെ കൂട്ടിയത് ഗതികേടുകൊണ്ടെന്നും ശ്രീധരന് പിള്ള പറഞ്ഞു.