ശബരിമല : ശബരിമലയിലെ ആചാര സംരക്ഷണത്തിനായി നിലകൊള്ളുന്ന ഭക്തരെ പരിഹസിച്ച് മന്ത്രി കടകം പള്ളി .ശബരിമലയിൽ യുവതികളെ കയറ്റാത്തത് സർക്കാരിന് താല്പര്യമില്ലാത്തതുകൊണ്ടാണെന്നും,വാശിയോ,നിർബന്ധമോ ഉണ്ടായിരുന്നെങ്കിൽ യുവതികളെ കയറ്റുമായിരുന്നെന്നും കടകംപള്ളി പറഞ്ഞു.
‘ ആരെയും കയറ്റണമെന്ന വാശിയോ,നിർബന്ധമോ സർക്കാരിനില്ല,ഉണ്ടായിരുന്നെങ്കിൽ എപ്പോഴേ കയറിയേനേ,എന്താ അതിൽ സംശയമുണ്ടോ.നിങ്ങൾക്ക് ഈ സർക്കാരിന്റെ ശക്തിയെ കുറിച്ച് ഒരു സംശയവും വേണ്ട.രണ്ട് മൂന്ന് ചട്ടമ്പിമാർ ഇവിടെ നിന്ന് തടയുന്നതുകൊണ്ടോ,ശരണം വിളിക്കുന്നതുകൊണ്ടോ ആണ് ഇവിടെ യുവതികളെ കയറ്റാത്തത് എന്ന ധാരണ വേണ്ട,സർക്കാരിന് താല്പര്യമില്ല,അതുകൊണ്ടാണ് ‘ കടകംപള്ളി പറഞ്ഞു.
മനിതിയുടെ കാര്യത്തിൽ പൊലീസ് എടുത്ത സമീപനം പരിശോധിക്കണം.അതിനുള്ള സംവിധാനങ്ങൾ ഇവിടെയുണ്ട്.പിശകുണ്ടെങ്കിൽ തിരുത്തും.ആക്ടിവിസ്റ്റുകളെ പോലെ തീവ്ര സ്വഭാവവും,നിലപാടും ഉള്ളവർക്ക് ആക്ടിവിസം പ്രദർശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും കടകംപള്ളി പറഞ്ഞു.