തിരുവനന്തപുരം : ശബരിമലയിലെ സർക്കാർ നിലപാടുകളിൽ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന നിരാഹാര സമരം തുടരുന്നു. ഓരോ ദിവസവും നിരവധി സാമൂഹിക സാംസ്ക്കാരിക സംഘടനകൾ സമരത്തിന് ഐക്യദാർഢ്യവുമായി എത്തുന്നുണ്ട്.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവു ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലെ സമര പന്തലിലെത്തും. അതേ സമയം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ നിരാഹാര സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടക്കുകയാണ്. ശോഭാ സുരേന്ദ്രന്റെ ആരോഗ്യ നില വഷളാകുകയാണെന്ന് കഴിഞ്ഞ ദിവസം ഡോക്ടർ വ്യക്തമാക്കിയിരുന്നു.
ശബരിമല ഹർജി സുപ്രീംകോടതി പരിഗണിക്കുന്ന ജനുവരി 22 വരെ സമരം തുടരാനാണ് ബിജെപിയുടെ തീരുമാനം.