കുവൈറ്റ് സിറ്റി : ഓഎന്സിപി കുവൈറ്റ് സുബിയ-അബ്ദുള്ള അല്‍ ജാബര്‍ അല്‍ സബ സ്ട്രീറ്റ് ലേബര്‍ ക്യാമ്പുകളിലെ താമസക്കാരായ വിവിധ കമ്പനികളിലെ തൊഴിലാളികള്‍ക്കായി വാര്‍ഷിക ചാരിറ്റി ദിനവും പുതുവത്സര ആഘോഷവും സംഘടിപ്പിക്കുന്നു. അബ്ബാസ്സിയ ഒക്സ് ഫോര്‍ഡ് സ്കൂളില്‍ വെച്ച് വെച്ചു നടന്ന യോഗത്തില്‍ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് ചെയര്മാന് പി പ്രസാദ് പോഗ്രാം കണ്‍വീനര്‍ ഭാസ്കര്‍ തേവര്‍ക്ക് ആഘോഷത്തിന്റെ പോസ്റ്റര്‍ നല്കി പ്രകാശനം ചെയ്തു. പ്രസിഡന്റ് ബാബു ഫ്രാന്‍സിസ്, ജനറല്‍ സെക്രട്ടറി ജീവ്സ് എരിഞ്ചേരി, ട്രഷറര്‍ രവീന്ദ്രന് എന്നിവര്‍ സന്നിഹിതരായിരുന്നു.