പ്രമുഖ റീറ്റെയ്ൽ ശൃംഖലയായ ദുബായ് അൽ മദീന ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് ഇൻഡസ്ട്രിയൽ പാർക്കിലെ സഫയർ മാളിൽ ടീകോം സി. സി. ഒ അബ്ദുള്ള ബെൽഹുൽ, ഹഷർ മുഹമ്മദ് സഈദ് ബിൻ സുബൈഹ് അൽഫലാസി, ദുബായ് ഇൻഡസ്ട്രിയൽ പാർക്ക് മാനേജിങ് ഡയറക്ടർ സൗദ് അബു അൽ ഷവാരിബ്, അൽ മദീന ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അബ്ദുള്ള പൊയിൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. 5 ഷോപ്പിങ്ങ് മാളുകളും 6 ഹൈപ്പര്‍ മാര്‍ക്കറ്റുകളുമാണ് അല്‍ മദീന ഗ്രൂപ്പിന്റെ കീഴില്‍ ഉടന്‍ പ്രവർത്തനം ആരംഭിക്കുമെന്ന് ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തിയ വാർത്താ സമ്മേളനത്തിൽ അല്‍ മദീന ഗ്രൂപ്പ് മാനേജിംങ്ങ് ഡയറക്ടര്‍ അബ്ദുളള പൊയിൽ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ അസ്ലം പൊയില്‍, ഓപറേഷന്‍സ് മാനേജര്‍ മുഹമ്മദ് അലി, ഡയറക്ടര്‍ സലീം അഹമ്മദ് എന്നിവർ അറിയിച്ചു.