പാര്‍ക്കിങ്, ബസുകള്‍, മെട്രോ, ട്രാം, സര്‍വീസ് സെന്ററുകള്‍ തുടങ്ങിയവയുടെ പ്രവൃത്തി സമയമാണ് ആർടിഎ പുനക്രമീകരിച്ചത്.ജനുവരി ഒന്നിന് ദുബായിൽ ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ ഒഴികെയുള്ള മേഖലകളിൽ പാര്‍ക്കിങ് നിരക്ക് ഈടാക്കില്ല. ദുബായ് മെട്രോ സര്‍വീസിലെ റെഡ് ലൈൻ തിങ്കളാഴ്ച രാവിലെ അഞ്ചുമുതൽ ബുധനാഴ്ച പുലർച്ചെ ഒന്നുവരെ തുടർച്ചയായി പ്രവർത്തിക്കും.ഗ്രീൻലൈൻ തിങ്കളാഴ്ച രാവിലെ അഞ്ചരമുതൽ ബുധനാഴ്ച പുലർച്ചെ ഒന്നുവരെ സർവീസ് നടത്തും. ട്രാം തിങ്കളാഴ്ച രാവിലെ ആറുമണിതൊട്ട് ബുധനാഴ്ച പുലർച്ചെ ഒന്നുവരെ പ്രവർത്തിക്കും.പ്രധാന ബസ് സ്റ്റേഷനുകളായ ഗോള്‍ഡ് സൂഖ് സ്റ്റേഷൻ പുലർച്ചെ 4.30 മുതൽ രാത്രി പന്ത്രണ്ടരവരെയും അല്‍ ഗുബൈബ സ്റ്റേഷൻ 4.15 മുതൽ രാത്രി പന്ത്രണ്ടരവരെയും പ്രവര്‍ത്തിക്കും