സ്ത്രീകളും കുട്ടികളുമടക്കം ഇരുന്നൂറിലേറെപ്പേരാണ് മാസ് അബുദാബി സംഘടിപ്പിച്ച തിരുവാതിര മഹോത്സവത്തിൽ പങ്കെടുത്തത്.അബുദാബി,മുസഫ,ബനിയാസ് തുടങ്ങിയ സ്ഥലങ്ങങ്ങളിലെ വനിതകൾ വിവിധ സംഘങ്ങങ്ങളായി തിരുവാതിരക്കളിയുടെ ഭാഗമായി.മാസങ്ങൾ നീണ്ട കഠിന പരിശീലനത്തിന് ശേഷമാണ് തനിമ ഒട്ടും ചോരാതെ തിരുവാതിര അരങ്ങിലെത്തിച്ചത്.പാരന്പര്യ ആചാര അനുഷ്ടാങ്ങളോടെയാണ് എല്ലാവരും തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായത്.