കുവൈറ്റ് സിറ്റി : പാലക്കാട് പ്രവാസി അസ്സോസിയേഷന് ഓഫ് കുവൈറ്റ് (പല്പക്ക്) ഫര്‍വ്വാനിയ ഏരിയ കുടുംബ സംഗമം ഫര്‍വാനിയ സോപാനം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. പല്‍പക് പ്രസിഡന്റ് സുരേഷ് മാധവന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഏരിയ സെക്രട്ടറി സുരേഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരണം നടത്തി. പല്‍പക് രക്ഷാധികാരി പി.എന്‍.കുമാര്‍, ടി.എം.മോഹന്‍ ജന.സെക്രട്ടറി പ്രേംരാജ്, സുരേഷ് പുളിക്കല്‍, അരവിന്ദാക്ഷന്, സക്കീര്‍ പുതുനഗരം എന്നിവര്‍ പ്രസംഗിച്ചു. പ്രവാസ ജിവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അമര്‍ജിത്തിനു യാത്രയയപ്പ് നല്കി. കഴിഞ്ഞ വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ശ്രീമതി അജ്ഞലി രാജേഷിനെ ആദരിച്ചു. പ്രശസ്ത മജീഷ്യന്‍ മനോജ് എടപ്പാളിന്റെ ജാലവിദ്യാ പ്രകടനം കുടംബ സമ്മേളനത്തിന് മാറ്റ് കൂട്ടുകയുണ്ടായി.