കുവൈറ്റ് സിറ്റി : ഇസ്ലാഹി കുടുംബത്തിലെ കാരണവറായ കുഞ്ഞഹമ്മദ് ഹാജി (കല്പകഞ്ചേരി) ക്ക് ഐ.ഐ.സി യാത്രയയപ്പ് നല്കി. ഫര്‍വാനിയ യൂണിറ്റില്‍ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തില്‍ ശാഖ പ്രസിഡന്റ് അനസ് പാനായിക്കുളം അധ്യക്ഷത വഹിച്ചു. ഐ.ഐ.സി കേന്ദ്ര ചെയര്മാന് വി.എ മൊയ്തുണ്ണി, ജന. സെക്രട്ടറി സിദ്ധീഖ് മദനി, മുഹമ്മദ് ബേബി, അഡ്വ. ജംഷാദ്, എന്‍ജി. അബ്ദുറഹിമാന്, എന്‍ജി. ഉമ്മര്‍കുട്ടി, യൂനുസ് സലീം, നബീല്‍ ഫറോഖ്, ടി.എം.എ റഷീദ്, എന്‍.കെ റഹീം എന്നിവര്‍ സംസാരിച്ചു. ഐ.ഐ.സിയുടെ ഉപഹാരം ഫ്രന്റ് ലൈന്‍ ഷഫീര്‍, ഷബില്‍ എന്നിവര്‍ ചേര്‍ന്ന് നല്കി. 1986 വര്‍ഷത്തില്‍ ഇസ്ലാഹി സെന്റര്‍ രൂപീകരണ സമയത്ത് മര്‍ഹും കെ.പി മുഹമ്മദ് മൗലവിക്കും മര്‍ഹും അലി അബ്ദുറസാഖ് മൗലവിക്കും ഒപ്പം ചേര്‍ന്ന കുവൈത്തില്‍ ഇസ്ലാഹി സെന്റര്‍ ആരംഭകാലത്തെ പ്രവര്‍ത്തകനായിരുന്നു കുഞ്ഞഹമ്മദ് ഹാജി. 1974 ല്‍ കുവൈത്തിലെത്തിയ കുഞ്ഞഹമ്മദ് ഹാജി എം.ഇ.ഡബ്ല്യുയിലായിരുന്നു ജോലി.