കുവൈറ്റ് സിറ്റി : കണ്ണൂര്‍ എക്സ്പാറ്റ്സ് അസോസിയേഷന് നവവത്സരാഘോഷം അബ്ബാസിയയില്‍ സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് അജിത്ത് പൊയിലൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങളില്‍ ജനറല്‍ സെക്രട്ടറി വിനയന് സ്വാഗതം പറഞ്ഞു. സംഘടനാ കാര്യദര്‍ശി മധുകുമാര്‍ മാഹി നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. വനിതാ പ്രതിനിധികളായ ഷെറിന് മാത്യു, ജയകുമാരി, സൗമിനി വിജയന് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പ്രദീപ് വേങ്ങാട് നന്ദി അറിയിച്ചു. പ്രണവം കുവൈറ്റിന്റെ കലാവിരുന്നും അംഗങ്ങള്‍ അവതരിപ്പിച്ച ഗാനമേളയും നടന്നു.