ബിഗ് ടിക്കറ്റിന്റെ എക്കാലത്തെയും വലിയ സമ്മാനമായ 28 കോടി ഇന്ത്യൻ രൂപയിലേറെയാണ് ശരത് പുരുഷോത്തമന് ലഭിച്ചത്. . 083733 എന്ന നമ്പറിലൂടെയാണ് ശരത്തിനെ ഭാഗ്യം തേടിയെത്തിയത്. വിവരമറിയിക്കാൻ സംഘാടകർ അദ്ദേഹത്തെ വിളിച്ചപ്പോൾ ഓൺലൈനിൽ നോക്കിയുറപ്പ് വരുത്താം എന്നായിരുന്നു ആദ്യ പ്രതികരണം. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പൊതുജനങ്ങൾക്ക് മുൻപിൽ നടന്ന നറുക്കെടുപ്പിലെ പത്ത് സമ്മാനങ്ങളിൽ എട്ടും ഇന്ത്യക്കാർക്കാണ് ലഭിച്ചത്. ആറാം സമ്മാനം ഫിജി വംശജനും എട്ടാം സമ്മാനം പാക്കിസ്ഥാൻ സ്വദേശിയും നേടി. കഴിഞ്ഞ കുറേ നാളുകളായി ബിഗ് ടിക്കറ്റിന്റെ ഭാഗ്യശാലികളുടെ പട്ടികയിലെല്ലാം മലയാളികളാണ് ഇടം നേടുന്നത്.