Kuwait

കുവൈത്തില്‍ ഇന്ത്യക്കാരുടെ മിനിമം വേതനം പുതുക്കി ഇന്ത്യന് എമ്പസി പട്ടിക പുറത്തിറക്കി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലിക്കെത്തുന്ന ഇന്ത്യക്കാരുടെ മിനിമം വേതനം പുതുക്കി ഇന്ത്യന് എമ്പസി പട്ടിക പുറത്തിറക്കി. ഗാര്‍ഹിക ജോലിയില്‍ ഏര്‍പ്പെട്ടുന്ന ഡ്രൈവര്‍, ഗദ്ദാമ, പാചകക്കാരന്‍ എന്നിവരുടെ പുതിയ ശമ്പളം 100 ദിനാറായി ഉയര്‍ത്തി. നേരത്തെ ഇത് 70 ഉം 85 ഉം ആയിരുന്നു. നേഴ്‌സിങ് ഡിപ്ലോമ ഉള്ളവര്‍ക്ക് 275 ദിനാറും ബിഎസ്സി നേഴ്‌സുമാര്‍ക്ക് 350 ദിനാറും ശമ്പളമായി നല്‍കണം. എക്‌സറേ ടെക്‌നീഷന് 310 ദിനാര്‍ നല്‍കണം.
ഡ്രൈവര്‍മാരുടെ വേതനം 120 ആയി ഉയര്‍ത്തി. എഞ്ചിനീയര്‍ക്ക് 450 ഉം മനേജര്‍ പദവിയിലുള്ളവര്‍ക്ക് 375ഉം ആധ്യാപക ജോലി ചെയ്യുന്നവര്‍ക്ക് 215 ദിനാറും മിനിമം വേതനം നല്‍കണമെന്നും എംബസി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

 

ഈ വേതനം ഇല്ലാത്തവര്‍ക്ക് എമിഗ്രേഷന്‍ നല്‍കേണ്ടന്നാണ് തീരുമാനം. 2016 ലാണ് ഇതിന് മുന്‍പ് പട്ടിക പുതുക്കിയത്. കുവൈത്തില്‍ ജോലിക്കെത്തുന്ന ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കാനായാണ് പുതുക്കിയ വേതന പട്ടിക ഇന്ത്യന്‍ എംബസി പുറപ്പെടുവിച്ചത്.

163 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close