ന്യൂഡല്‍ഹി: അലോക് വര്‍മ്മയ്ക്ക് സിബിഐ ഡയറക്ടര്‍ പദവി തിരികെ നല്കാന് സുപ്രീംകോടതി ഉത്തരവ്. നാഗേശ്വര റാവുവിനെ ഇടക്കാല ഡയറക്ടറാക്കിയ കേന്ദ്രനടപടി കോടതി റദ്ദാക്കിയിട്ടുണ്ട്. അതേസമയം അലോക് വര്‍മ്മയ്ക്ക് നയപരമായ തീരുമാനങ്ങള്‍ എടുക്കാനില്ല. സെലക്ഷന് കമ്മിറ്റി വിളിച്ച് അന്തിമ തീരുമാനമെടുക്കാം. ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. രണ്ടു വര്‍ഷത്തെ കാലാവധി ബാക്കി നില്‍ക്കെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയതിനെ ചോദ്യം ചെയ്താണ് അലോക് വര്‍മ സുപ്രീംകോടതിയെ സമീപിച്ചത്.
ഡയറക്ടര്‍ ആയിരുന്ന അലോക് വര്‍മയും ഉപഡയറക്ടര്‍ ആയിരുന്ന രാകേഷ് അസ്താനയും തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇരുവരെയും സ്ഥലം മാറ്റിയത്. അതേസമയം അലോക് വര്‍മ്മയ്ക്കെതിരായ പരാതി സുപ്രീംകോടതി പരിഗണിച്ചിട്ടില്ല.