കുവൈറ്റ് സിറ്റി : കുവൈറ്റിലെ സോഷ്യല്‍ മീഡിയ കൂട്ടായ്മയായ 98.4 യുഎഫ്എം ഫ്രണ്ട്സ് ക്രിസ്തുമസ് പുതുവത്സരാഘോഷം, താരകം 2019 എന്ന പേരില്‍ സംഘടിപ്പിച്ചു.
അഡ്മിന് കെ കെ ദാസിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ലോകകേരളസഭാഗലും ഇന്തോ അറബ് കോണ്‍ഫെഡറേഷന്‍ കുവൈറ്റ് പ്രസിഡന്റുമായ ബാബു ഫ്രാന്‍സിസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സെന്റ് സ്റ്റീഫന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി റെവറന്റ് ഫാദര്‍ സഞ്ജു ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. കൂട്ടായ്മയുടെ മുന്‍രക്ഷാധികാരി ഷംസു താമരക്കുളത്തിന് പ്രശംസാഫലകം ചടങ്ങില്‍ നല്കി ആദരിച്ചു.
ഗായികയും കൂട്ടായ്മ അംഗവുമായ കുമാരി മെര്ലിന് എബ്രഹാമിനുള്ള പ്രശംസാഫലകം ഫാദര്‍ സഞ്ജുജോണ് നല്കി ആദരിച്ചു.
കോല്‍ക്കളി, മാര്‍ഗ്ഗംകളി ശാസ്ത്രീയനൃത്തം സോള്ഓഫ് മ്യുസിക് അവതരിപ്പിച്ച ഗാനമേളയും, കൂട്ടായ്മാഅംഗങ്ങള് അവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സ്, മറ്റ് വിവിധ കലാപരിപാടികളും അരങ്ങേറി.
ജിജീഷ് സി ടി, അജീഷ്, ആഷാതോമസ്, ബിന്ദുപ്രശോഭ്, കിരണ്‍, ഗീതാകുമാരി, സദാനന്ദന്‍നായര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. നിഷ റോബിന് സ്വാഗതവും സജിന്‍ ശൂരനാട് നന്ദിയും പറഞ്ഞു.