ശ്രീനഗര്‍: പുല്‍വാമയില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഒരു ഭീകരനെ സൈന്യം വധിച്ചു.
സംഭവത്തെത്തുടര്‍ന്ന് ഈ പ്രദേശത്തേയ്ക്കുള്ള ഗതാഗതം താല്കാലികമായി നിര്‍ത്തിവെച്ചു. ഇന്റര്‍നെറ്റ് സംവിധാനവും നിയന്ത്രിച്ചിട്ടുണ്ട്.
പുല്‍വാമയിലെ സൈനിക പട്രോള്‍ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ഭീകരരുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.