ഡല്‍ഹി: ഇന്‍ഫോസിസ് ചെയര്‍മാനും, യുഐഡിഎഐ മുന്‍ ചെയര്‍മാനുമായ നന്ദന് നിലേകാനിയെ ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള റിസര്‍വ് ബാങ്ക് സമിതി യുടെ അധ്യക്ഷനായി നിയമിച്ചു. കേന്ദ്ര സര്‍ക്കാരിന്റേതാണ് തീരുമാനം.
ആധാര്‍ കാര്‍ഡിന്റെ പിന്നിലെ ബുദ്ധികേന്ദ്രം നീലേക്കനി ആയിരുന്നു. 2009 മുതല്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി ഓഫ് ഇന്ത്യയുടെ തലവനായി പ്രവര്‍ത്തിച്ചിരുന്നു.