India

അയോദ്ധ്യാകേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്; ഈ മാസം പത്തിന് പരിഗണിക്കും

ന്യൂഡല്‍ഹി: അയോദ്ധ്യാകേസ് പരിഗണിക്കുന്നതിന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ഈ മാസം പത്തിന് കേസില്‍ വാദം കേള്‍ക്കും.

അയോദ്ധ്യയിലെ 2.77 ഏക്കര്‍ ഭൂമി വീതിച്ച് നല്‍കിയ അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരെയുള്ള 16 ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ,രാംലല്ല  എന്നിവര്‍ക്കാണ്  ഭൂമി വീതിച്ച് നല്‍കിയത്.
കേസില്‍ എങ്ങനെ വാദം കേള്‍ക്കണം, അന്തിമവാദം എപ്പോഴാണ് തുടങ്ങുക തുടങ്ങിയ കാര്യങ്ങള്‍ പത്താം തിയതി പരിഗണിക്കും.

ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമേ അയോദ്ധ്യ വിഷയത്തില്‍ പരിഗണിക്കുകയുള്ളൂവെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

364 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close