India

മുന്നോക്ക സാമ്പത്തിക സംവരണ ബിൽ; പിന്തുണച്ച എല്ലാ അംഗങ്ങൾക്കും നന്ദി

ന്യൂഡൽഹി: പാർലമെന്റിൽ മുന്നോക്ക സാമ്പത്തിക സംവരണ ബില്ലിനെ പിന്തുണച്ച എല്ലാ അംഗങ്ങൾക്കും നന്ദി അറിയിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിൽ പാലമെന്റിൽ പാസായതിന് പിന്നാലെയാണ് പിന്തുണച്ചവർക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചത്.

‘സബ്കാ സാത് സബ്കാ വികാസ്’ എന്ന മുദ്രാവാക്യം നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ജാതി-മത ചിന്തകൾക്ക് അതീതമായി പാവപ്പെട്ടവർക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവസരം നൽകും. എല്ലാ വിഭാഗങ്ങൾക്കും നീതി ഉറപ്പാക്കാൻ ബിൽ ഉപകരിക്കും. ബിൽ പാസായത് രാജ്യത്തിന്റെ ചരിത്ര നിമിഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

നേരത്തെ, മുന്നാക്ക സാമ്പത്തിക സംവരണ ബിൽ ലോക് സഭ പാസാക്കിയിരുന്നു. 323 പേർ ബില്ലിനെ പിന്തുണച്ചപ്പോൾ മൂന്ന് പേർ എതിർത്തു. അണ്ണാ ഡിഎംകെ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കോൺഗ്രസും സിപിഎമ്മും അനുകൂലമായി വോട്ട് ചെയ്തു. മുസ്ലീം ലീഗ് എതിർത്തു. ബിൽ നാളെ രാജ്യസഭ പരിഗണിക്കും

മുന്നോക്ക സമുദായത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നല്‍കാന്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.

എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും സംവരണം. സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് സംവരണം നല്‍കുക. ആകെ സംവരണം 50 ശതമാനത്തില്‍ നിന്നും 60 ശതമാനം ആക്കുന്നതിന് ഭരണഘടനാ ഭേദഗതി ചെയ്യാനായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം.

ഇതോടെ ജനറല്‍ കാറ്റഗറിയില്‍ നില്‍ക്കുന്നവര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭ്യമാകും.

8K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close