പൂനെ: രാജ്യത്തെ ഏറ്റവും വലിയ യുവകായികമേളയായ ഖേലോ ഇന്ത്യയ്ക്ക് ഇന്ന് ഔദ്യോഗിക തുടക്കം. പൂനെയിലെ ബാലെവാഡി സ്പോര്‍ട്സ് കോംപ്ലക്സില്‍ വൈകിട്ട് ആറിന് കേന്ദ്ര കായികമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് ഉദ്ഘാടനം ചെയ്യും. ഈ മാസം 20 വരെയാണ് ഗെയിംസ്. 17 വയസിനും 21 വയസിനും താഴെയുള്ള രണ്ട് വിഭാഗങ്ങളിലായി 18 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. 9000ത്തോളം കായിക താരങ്ങളാണ് ഖേലോ ഇന്ത്യയില്‍ ഇത്തവണ പങ്കെടുക്കുന്നത്.
പുരുഷന്മാരുടെ ഹോക്കി മത്സരങ്ങള്‍ തിങ്കളാഴ്ച മുംബൈയില്‍ ആരംഭിച്ചു കഴിഞ്ഞു. മേളയിലെ ഗ്ലാമര്‍ ഇനമായ അത്ലറ്റിക്സിന് ഇന്ന് തുടക്കമാകും. 310 പേരടങ്ങുന്ന ടീമാണ് കേരളത്തില്‍ നിന്നും മേളയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മികച്ച തയാറെടുപ്പിലാണ് ഇത്തവണ ടീം ഇവിടെ എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അത്ലറ്റിക്സില് മൂന്നാം സ്ഥാനത്തായിരുന്ന കേരളം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എട്ടാമതായിരുന്നു.