കുവൈറ്റ് സിറ്റി : കുവൈത്ത് ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ ഉന്നത വിദ്യാഭ്യാസ മേള സംഘടിപ്പിക്കുന്നു. ജനുവരി 11, 12 ദിവസങ്ങളിലായി സാല്‍മിയ സീനിയര്‍ ബ്രാഞ്ചില്‍ നടക്കുന്ന മേളയില്‍ ഇന്ത്യയിലെയും വിദേശത്തുമുള്ള 40 ലേറെ പ്രശസ്ത സര്‍വ്വകലാ ശാലകള്‍ പങ്കെടുക്കും. 8 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി 2 ദിവസങ്ങളില്‍ നടക്കുന്ന പഠന ക്ലാസുകളില്‍ പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനായ ഡോ.പി.ആര്.വെങ്കട്ട രാമന് പങ്കെടുക്കും. ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളിന്റെ 60-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന മേളയില്‍ പ്രവേശനം സൗജന്യമായിരിക്കുമെന്ന് സീനിയ അഡ്മിനിസ്ട്രേറ്റര്‍ ഡോ. ബിനു മോന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.