Kuwait

സ്വാമി അമൃതസ്വരൂപാനന്ദപുരി ഈമാസം 17, 18 തീയതികളില്‍ കുവൈറ്റ് സന്ദര്‍ശിക്കുന്നു

കുവൈറ്റ് സിറ്റി : ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി മാതാ അമൃതാനന്ദമയിയുടെ പ്രഥമ ശിഷ്യനും അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാനുമായ സ്വാമി അമൃതസ്വരൂപാനന്ദപുരി കുവൈറ്റിലെത്തുന്നു.
ജനുവരി 17, 18 തീയതികളിലായി സംഘടിപ്പിച്ചിരിക്കുന്ന പൊതു പരിപാടികളില്‍ ചര്‍ച്ചകളും സത്സംഗങ്ങളും ഭജനയും സ്വാമിജിയുടെ നേതൃത്വത്തില്‍ നടക്കും. മാതാ അമൃതാനന്ദമയിയുടെ ഭക്തരുടെ കുവൈറ്റിലെ സംഘടനയായ അമ്മ കുവൈറ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ നടക്കുന്നത്.
17ന് വൈകുന്നേരം 7 മണിക്ക് സാല്‍മിയ ഇന്ത്യന്‍ പബ്ലിക് സ്‌കൂളില്‍ നടക്കുന്ന പൊതുപരിപാടിയില്‍ സ്വാമിജി പ്രഭാഷണം നടത്തും.
ഇന്റഗ്രേറ്റഡ് അമൃതാ മെഡിറ്റേഷന്‍ ടെക്നിക് എന്ന ധ്യാന പദ്ധതിയുടെ പരിശീലനം ബ്രഹ്മചാരി അമിത്ഥറിന്റെ ശിക്ഷണത്തില്‍ 18ന് രാവിലെ 6.30 ന് മൈദാന്‍ ഹാവല്ലി അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കും.
തുടര്‍ന്ന് സാല്‍മിയ ഇന്ത്യന്‍ പബ്ലിക് സ്‌കൂളില്‍ വൈകുന്നേരം 6.30ന്  പ്രത്യേക സത്സംഗവും നടക്കുമെന്ന് അമ്മകുവൈറ്റ് ഭാരവാഹികള്‍ അറിയിച്ചു.

169 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close