Kuwait

മര്‍ഹ 2019 വെള്ളിയാഴ്ച ജഹ്‌റ ടെന്റില്‍ നടക്കും

കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന മര്‍ഹ 2019 വെള്ളിയാഴ്ച കാലത്ത് 9 മുതല്‍ വൈകുന്നേരം 5 വരെ ജഹ്‌റ ടെന്റില്‍ നടക്കും. ഫുട്‌ബോള്, വോളിബോള്, ക്രിക്കറ്റ്, വടംവലി, കലാ മത്സരങ്ങള്‍ തുടങ്ങി വൈവിധ്യമായ വിവിധ മത്സരങ്ങള്‍ ഉണ്ടാകും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങളുണ്ടാകും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗത സംഘ യോഗം വിലയിരുത്തി. യോഗത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ മനാഫ് മാത്തോട്ടം അധ്യക്ഷത വഹിച്ചു. ഐ.ഐ.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി, ഷമീമുള്ള സലഫി, ടി.എം അബ്ദുറഷീദ്, എന്ജി. ഫിറോസ് ചുങ്കത്തറ, മിര്‌സാദ്, നജ്മുദ്ദീന് തിക്കോടി എന്നിവര് സംസാരിച്ചു. മര്‍ഹയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 65829673, 99060684 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

3 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close