കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ യു എ ഇ സന്ദർശനം ഈ മാസം 11 നു തുടങ്ങും. ദുബായിൽ പൊതുപരിപാടിയിൽ പങ്കെടുക്കുന്ന അദ്ദേഹം യു എ ഇ യിലെ ഇന്ത്യൻ ബിസിനസ്സുകാരുമായും സംവദിക്കും.
ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 11നു വൈകിട്ട് നാല് മണിക്കാണ് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പൊതു സമ്മേളനം. മഹാത്മാ ഗാന്ധിയുടെ നൂറ്റന്പതാം ജന്മവാര്ഷികത്തോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടി എന്ന നിലക്കാണ് പൊതുയോഗം സംഘടിപ്പിച്ചിട്ടുള്ളത്. ദുബായിലും, അബുദാബിയിലും ബിസിനസ്സ് രംഗത്തുള്ളവരുമായി അദ്ദേഹം ആശയവിനിമയം നടത്തും. സ്വകാര്യ സന്ദർശനം എന്ന നിലക്കാണ് രാഹുൽ ഗാന്ധി യു എ ഇ യിൽ എത്തുന്നത്. എ ഐ സി സി സെക്രട്ടറിമാരായ ഹിമാൻഷു വ്യാസ്, മധു യാസ്കി, ഓ ഐ സി സെക്രട്ടറി ഡോ ആരതി കൃഷ്ണ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.