കുവൈറ്റ് സിറ്റി : സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ആദ്യഫലപ്പെരുന്നാള്‍ വെള്ളിയാഴ്ച അബ്ബാസിയ നോട്ടിങ്ങ്ഹാം ബ്രിട്ടീഷ് സ്കൂളില്‍ സംഘടിപ്പിക്കുന്നു. ഹാര്‍വെസ്റ് ഫെസ്റിവലിനോടനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനം മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കല്‍ക്കട്ട ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ ഉത്ഘാടനം നിര്‍വ്വഹിക്കുന്നതും, ഇന്ത്യയുടെ കുവൈറ്റ് അംബാസഡര്‍ കെ ജീവാ സാഗര്‍, എന്‍.ഇ.സി.കെ. ചെയര്മാന് റവ. ഇമ്മാനുവേല്‍ ഗരീബ് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കുമെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കുവൈറ്റിലെ വിവിധ സഭകളിലെ വൈദികരായ റവ. കെ.എസ്. ശമുവേല്‍ കോര്‍ എപ്പിസ്കോപ്പാ, എന്‍.ഇ.സി.കെ. സെക്രട്ടറി റോയി യോഹന്നാന് തുടങ്ങിയവരും സംബന്ധിക്കും. ഇടവകാംഗങ്ങളുടെ വിവിധ ഇനം കലാപരിപാടികള്‍, നാടന്‍ തനിമ വിളിച്ചോതുന്ന ഭക്ഷണ സ്റ്റാളുകള്‍, കുഞ്ഞുങ്ങള്‍ക്കായി ഗെയിം സ്റ്റാളുകള്‍ എന്നിവ ക്രമീകരിക്കപ്പെടും. കൂടാതെ പ്രശസ്ത സിനിമ പിന്നണി ഗായകരായ നജീം അര്‍ഷാദ്, മൃദുല വാര്യര്‍ എന്നിവര്‍ നേതൃത്വം നല്കുന്ന ഗാനമേളയും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ വികാരി ഫാ. സഞ്ജു ജോണ്‍, ഇടവകയുടെ ആക്ടിങ് ട്രസ്റ്റി റോണി ജേക്കബ്, സെക്രട്ടറി വി.ടി. വര്‍ഗ്ഗീസ്, പബ്ലിസിറ്റി കണ്‍വീനര്‍മാരായ സ്റ്റീഫന്‍ കെ. തോമസ്, ജോര്‍ജ്ജ് പാപ്പച്ചന് എന്നിവര്‍ സംബന്ധിച്ചു.