വാഷിംങ്ടണ്‍: ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 7.3 ശതമാനം വേഗത്തിലാകുമെന്ന് ലോക ബാങ്ക്. ഉപഭോഗം കൂടുതല്‍ കരുത്തുറ്റതാകുകയും നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചാനിരക്കില്‍ വര്‍ദ്ധനയുണ്ടാകുന്നതെന്ന് ലോകബാങ്കിന്റെ ആഗോള സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറയുന്നു.
2017-18 ലെ സാമ്പത്തിക സര്‍വേയില്‍ 2018-19 ലെ ജിഡിപിയുടെ വളര്‍ച്ചാ നിരക്ക് 7 മുതല്‍ 7.5 വരെയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ഉപഭോഗം കൂടുതല്‍ കരുത്തുറ്റതാകുകയും നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ 2019 തോടുകൂടി ആകെ 7.1 ശതമാനം വളര്‍ച്ചാ നിരക്ക് പ്രതീക്ഷിക്കാമെന്ന് ലോകബാങ്ക് കണക്കാക്കുന്നു.
അടിസ്ഥാന സൗകര്യ വികസന ചിലവും സ്വകാര്യവത്കരണവും നിമിത്തം 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ബംഗ്ലാദേശ് 7 ശതമാനം വളര്‍ച്ച കുറയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയന്ത്രണാതീതമായ പണപ്പെരുപ്പവും ആഭ്യന്തരചിലവുകളും പാകിസ്ഥാന്റെ വളര്‍ച്ചാ നിരക്ക് 3.7 ശതമാനം കുറയ്ക്കും.
നിക്ഷേപങ്ങളുടെ വര്‍ദ്ധനയും തദ്ദേശ ഉത്പന്നങ്ങളുടെ ഉപയോഗവും ശ്രീലങ്കന്‍ വിപണിയെ സാമ്പത്തികമായി 4 ശതമാനം ഉഷാറാക്കും.
ശക്തമായ ഭൂചലനത്തിന്റെ അനന്തര ഫലങ്ങള്‍ നേരിടുന്ന നേപ്പാള്‍ വളര്‍ച്ചാനിരക്കില്‍ 5.9 ശതമാനം പിന്നിലാകുമെന്നും പ0നങ്ങള്‍.
2018 ന്റ തുടക്കത്തില്‍ ആഗോള സമ്പദ് ഘടനയില്‍ വര്‍ദ്ധനവ് പ്രകടിപ്പിച്ചെങ്കിലും വര്‍ഷം പുരോഗമിച്ചപ്പോള്‍ സാമ്പത്തികമായി കനത്ത പ്രഹരം നേരിട്ടെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.
വളര്‍ന്നുവരുന്നതും വികസിക്കുന്നതുമായ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയിലെ ഏറ്റക്കുറച്ചിലുകള്‍ തീവ്രമാകുമ്പോള്‍ ആഗോള തലത്തിലുള്ള ദാരിദ്ര്യ നിര്‍മാര്‍ജനം പരുങ്ങലിലാകും.