News

സിപിഎമ്മിന്റെ മൂത്താപ്പ വിചാരിച്ചാലും ആർഎസ്എസ് ഉള്ളിടത്തോളം ആ പൂതി മനസ്സിലിരിക്കത്തേയുള്ളൂ; കെഇഎൻ കുഞ്ഞഹമ്മദിന്റെ ലേഖനത്തിനെതിരെ കെ സുരേന്ദ്രൻ

കോഴിക്കോട്: ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യണമെന്ന ആഹ്വാനവുമായി ലേഖനമെഴുതിയ കെ. ഇ. എൻ കുഞ്ഞഹമ്മദിനെതിരെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഹിന്ദുക്കളുടെ ആത്മ വിശ്വാസം തകർക്കലാണ് ലക്ഷ്യം. സിപിഎമ്മിന്റെ മൂത്താപ്പ വിചാരിച്ചാലും ആർഎസ്എസ് ഉള്ളിടത്തോളം ആ പൂതി മനസ്സിലിരിക്കത്തേയുള്ളൂവെന്ന് സുരേന്ദ്രൻ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

നമ്മുടെ മാദ്ധ്യമപ്രവർത്തകരാരും സിപിഎം നേതാവ് കെഇഎൻ കുഞ്ഞഹമ്മദ് ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ ലേഖനം കണ്ടുകാണില്ല. തങ്ങൾ കൊട്ടിഘോഷിക്കുന്ന നവോത്ഥാനത്തിന്റെ ലക്ഷ്യം ഇസ്ലാമിലേക്കുള്ള മതപരിവർത്തനം തന്നെയാണെന്ന് അദ്ദേഹം തുറന്നു പറയുന്നു. മതപരിവർത്തനത്തിന് തടസ്സം നിൽക്കുന്നത് ജാതിസംഘടനകളാണെന്നും. അപ്പോൾ ശബരിമല വിശ്വാസം തകർക്കണം, ഹിന്ദുക്കളുടെ ആത്മവിശ്വാസം തകർക്കണം, അതിലൂടെ ഹിന്ദുക്കളെ മതം മാറ്റണം.

എന്തു സുന്ദരമായ സ്വപ്നം കുഞ്ഞമ്മദേ. സിപിഎമ്മിന്റെ മൂത്താപ്പ വിചാരിച്ചാലും ആർഎസ്എസ് ഉള്ളിടത്തോളം ആ പൂതി മനസ്സിലിരിക്കത്തേയുള്ളൂ. മതിലു കെട്ടാൻ പോയവരൊക്കെ ഇതൊക്കെ ഒന്നു കാണണം. ഈ ചെകുത്താൻമാരുടെ ഉള്ളിലിരിപ്പെന്നും സുരേന്ദ്രൻ പോസ്റ്റിൽ പറയുന്നു.

നമ്മുടെ മാധ്യമപ്രവർത്തകരാരും സി. പി. എം നേതാവ് കെ. ഇ. എൻ കുഞ്ഞമ്മദ് ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ ഈ ലേഖനം കണ്ടുകാണില്ല….

Gepostet von K Surendran am Mittwoch, 9. Januar 2019

15K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close