ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി സൗമിത്ര ഖാന് ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ ബിജെപി അദ്ധ്യക്ഷന് അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു തൃണമൂൽ കോൺഗ്രസിൽനിന്നുള്ള രാജി പ്രഖ്യാപനം. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും ബിജെപി നേതാവ് മുകുൾ റോയിയും ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ബിജെപി അംഗത്വം സ്വീകരിച്ചത്.
അമ്മായിയുടെയും മരുമകന്റെയും പാർട്ടിയായി തൃണമൂൽ കോൺഗ്രസ് മാറിയെന്നും പാർട്ടിയിൽ കുടുംബവാഴ്ചയാണെന്നും സൗമിത്ര ഖാന് പറഞ്ഞു. പശ്ചിമബംഗാളിൽ ജനാധിപത്യമില്ലെന്നും പോലീസ് രാജാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.