India

മുന്നാക്ക സാമ്പത്തിക സംവരണ ബിൽ രാജ്യസഭ പാസാക്കി

ന്യൂഡൽഹി: മുന്നാക്ക വിഭാഗങ്ങളുടെ സാമ്പത്തിക സംവരണ ബിൽ രാജ്യസഭ പാസാക്കി. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് രാജ്യസഭ ബില്ലിന് അംഗീകാരം നൽകിയത്. 165 പേർ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ ഏഴ് പേർ എതിർത്ത് വോട്ട് ചെയ്തു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നത് അടക്കമുള്ള ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി.

കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് (എം) ഉം ബില്ലിനെ അനുകൂലിച്ചപ്പോള്‍ മുസ്ലിം ലീഗ് എതിര്‍ത്തു.

മുന്നാക്ക സാമ്പത്തിക സംവരണ ബിൽ ഇന്നലെ ലോക് സഭ പാസാക്കിയിരുന്നു. 323 പേർ ബില്ലിനെ പിന്തുണച്ചപ്പോൾ മൂന്ന് പേർ എതിർത്തു. അണ്ണാ ഡിഎംകെ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കോൺഗ്രസും സിപിഎമ്മും അനുകൂലമായി വോട്ട് ചെയ്തു. മുസ്ലീം ലീഗ് എതിർക്കുകയും ചെയ്തിരുന്നു.

എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും സംവരണം. സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് സംവരണം നല്‍കുക. ആകെ സംവരണം 50 ശതമാനത്തില്‍ നിന്നും 60 ശതമാനം ആക്കുന്നതിന് ഭരണഘടനാ ഭേദഗതി ചെയ്യാനായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം.

6K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close