അബുദാബി : ജനം ടി.വി വാർത്ത തുണയായി.കഴിഞ്ഞ ഏഴ് മാസമായി ശമ്പളം മുടങ്ങിയ അബുദാബിയിലെ അൽവസീത എമിറേറ്റ്സ് കാറ്ററിംഗ് കമ്പനിയിലെ എഴുപതോളം മലയാളികൾ ഉൾപ്പെടുന്ന നൂറ്റിമുപ്പതോളം ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നത്തിൽ ഇന്ത്യൻ എംബസി ഇടപെട്ടു.തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചതായി യു എ ഇ ഇന്ത്യൻ സ്ഥാനപതി നവദീപ് സിംഗ് സൂരി ജനം ടി.വിയോട് പറഞ്ഞു.
കഴിഞ്ഞ ഏഴ് മാസമായി ശമ്പളം മുടങ്ങിയ അബുദാബി മുസഫയിലെ അൽവസീത എമിറേറ്റ്സ് കാറ്ററിംഗ് കമ്പനിയിലെ നൂറ്റിമുപ്പതോളം ഇന്ത്യക്കാർ ഉൾപ്പെടുന്ന മുന്നൂറിലധികം തൊഴിലാളികളുടെ നരകതുല്യ ജീവിതം ജനം ടി.വി റിപ്പോർട്ട് ചെയ്തിരുന്നു. അഴുകിയ പച്ചക്കറികൾ കൊണ്ടുണ്ടാക്കുന്ന ഭക്ഷണവും നീക്കം ചെയ്യാത്ത കൂട്ടിയിട്ട മാലിന്യ കൂമ്പാരത്തിനടുത്തുള്ള താമസവുമായി ദുരിത ജീവിതം നയിക്കുകയായിരുന്നു തൊഴിലാളികൾ.
തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചതായി യു എ ഇ ഇന്ത്യൻ സ്ഥാനപതി നവദീപ് സിംഗ് സൂരി ജനം ടി.വിയോട് പറഞ്ഞു.ജനം ടി.വി വാർത്ത ശ്രദ്ധയിൽപ്പെട്ട ഇന്ത്യൻ പ്യൂപ്പിൾസ് ഫോറം പ്രവർത്തകരാണ് തൊഴിലാളികളുടെ പ്രശ്നം ഇന്ത്യൻ എംബസ്സിയെ അറിയിച്ചത്.തുടർന്ന് ഇന്ത്യൻ എംബസ്സി പ്രതിനിധികൾ തൊഴിലാളികളുടെ താമസ സ്ഥലം സന്ദർശിക്കുകയും തൊഴിലാളികളുടെ പ്രശ്നത്തെ പറ്റി മനസിലാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഇന്ത്യൻ പ്യൂപ്പിൾസ് ഫോറം പ്രവർത്തകർ അടിയന്തരമായി ഇടപെട്ട് തോഴിലാളികൾക്കുള്ള ഭക്ഷണവും കുടിവെള്ളം എത്തിച്ചിരുന്നു. മാസങ്ങളായുള്ള ദുരിതജീവിതം അവസാനിക്കുന്നതിന്റെ സന്തോഷത്തിലാണ് തൊഴിലാളികൾ