യു എ ഇ യും ആഫ്രിക്കയും തമ്മിലുള്ള സ്വർണ വാണിജ്യവും നിക്ഷേപവും എന്നത് സംബന്ധിച്ച സമ്മേളനം ദുബൈയിൽ നടന്നു .ബുർജ് ഖലീഫ അർമാനി ഹോട്ടലിൽ നടന്ന സമ്മേളനത്തിൽ ആഫ്രിക്കൻ രാജ്യങ്ങളിലെ മന്ത്രിമാർ, ശൈഖ് ഖാലിദ് ബിൻ അഹ്മദ് അൽ അഹ്മദ് എന്നിവർ പങ്കെടുത്തു . ദുബൈ ഗോൾഡ് ആൻഡ് കമ്മോഡിറ്റിസ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ ഐ ബി എം സി യാണ് സമ്മേളനം സംഘടിപ്പിച്ചത് .അമൂല്യ ധാതുവായ സ്വർണത്തിന്റെ വാണിജ്യം എളുപ്പത്തിലും വേഗത്തിലും ആക്കാൻ സമ്മേളനം ഉപകരിക്കുമെന്നാണ് പ്രതീക്ഷയെന്നു സംഘാടകരായ ഐ ബി എം സിയുടെ മാനേജിങ് ഡയറക്ടർ പി കെ സജിത്കുമാർ പറഞ്ഞു.