ന്യൂഡല്‍ഹി: ഡല്‍ഹി കീര്‍ത്തി നഗറിലെ ഫര്‍ണീച്ചര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. ഇന്നലെ രാത്രിയാണ് തീപിടുത്തമുണ്ടായത്. പത്തോളം ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. അപകടത്തില്‍ ആളപായമില്ല.
റെയില്‍വേ ലൈനിനോട് ചേര്‍ന്നാണ് അപകടമുണ്ടായത് എന്നതിനാല്‍ ഇത് വഴിയുള്ള ട്രെയിന്‍ ഗതാഗതം മൂന്ന് മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവച്ചു. അപകടകാരണം വ്യക്തമല്ലെന്ന് പൊലീസ് വ്യക്തമാക്കി.