India

സിബിഐ ഇടക്കാല ഡയറക്ടറായി നാഗേശ്വര്‍ റാവു ചുമതലയേറ്റു

ന്യൂഡല്‍ഹി: സിബിഐ ഇടക്കാല ഡയറക്ടറായി നാഗേശ്വര്‍ റാവു ചുമതലയേറ്റു. ഇന്നലെ രാത്രി തന്നെ റാവു ചുമതലയേറ്റതായി സിബിഐ വ്യക്തമാക്കി. സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് അലോക് വര്‍മയെ മാറ്റാന്‍ സെലക്ഷന്‍ കമ്മിറ്റി ഇന്നലെ തീരുമാനമെടുത്തിരുന്നു. ഈ ഒഴിവിലാണ് നാഗേശ്വര്‍ റാവു ചുമതലയേറ്റിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സെലക്റ്റ് കമ്മിറ്റി രണ്ടര മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷമാണ് അലോക് വര്‍മ്മയെ ചുമതലകളില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. മല്ലികര്‍ജ്ജുന്‍ ഖാര്‍ഗെ വിയോജിച്ചെങ്കിലും സമിതിയിലെ മറ്റൊരു അംഗമായ ജസ്റ്റിസ് എ കെ സിക്രി പ്രധാനമന്ത്രിയെ പിന്തുണച്ചു.

694 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close