World

മതില്‍ തര്‍ക്കം രൂക്ഷം: അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി തുടരുന്നു

വാഷിംങ്ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി അമേരിക്കയില്‍ തുടരുന്നു. ഫണ്ട് ലഭ്യമാക്കിയില്ലെങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന്് പ്രസിഡന്റ് ഡൊണാള്‍ഡ് ഡ്രംപ് ആവര്‍ത്തിച്ചു. ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം തനിക്കുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.

മതില്‍ നിര്‍മ്മാണത്തിന് മെക്‌സിക്കോ പരോക്ഷമായി തുക ചെലവഴിക്കേണ്ടി വരുമെന്ന് അതിര്‍ത്തിയില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം പറഞ്ഞു.

അതേസമയം, കഴിഞ്ഞ 20 ദിവസമായി തുടരുന്ന ട്രഷറി സ്തംഭനം പരിഹരിക്കാന്‍ ഡെമോക്രാറ്റുകളുമായി നടത്തിയ ചര്‍ച്ചയില്‍ നിന്ന് ട്രംപ് ഇറങ്ങിപ്പോയി.

മതില്‍ നിര്‍മ്മാണത്തിന് അഞ്ച് ബില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്‍ സെനറ്റില്‍ പരാജയപ്പെട്ടിരുന്നു. ബില്ലിനെ പിന്തുണച്ചില്ലെങ്കില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനം നിറുത്തിവെയ്ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭരണസ്തംഭനം ആഭ്യന്തര സുരക്ഷ, ഗതാഗതം തുടങ്ങിയ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങുന്നതടക്കമുള്ള വന്‍ പ്രതിസന്ധി നേരിടുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അയിരം കോടി ഡോളറിലേറെ ചെലവുവരുന്ന പദ്ധതിയാണ് അമേരിക്കന്‍ അതിര്‍ത്തിയില്‍ പണികഴിപ്പിക്കുന്ന മെക്സിക്കന്‍ മതില്‍.

441 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close