Kerala

മിഠായിതെരുവില്‍ സിപിഎം വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു: എംടി രമേശ്

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവ് കേന്ദ്രീകരിച്ച് വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ സിപിഎം ശ്രമിച്ചെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ഹര്‍ത്താല്‍ ദിവസം മിഠായിത്തെരുവിലെ കടകള്‍ തുറന്നത് ഇത്തരം ലക്ഷ്യത്തോടെയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമല കര്‍മ സമിതി നടത്തിയ ഹര്‍ത്താല്‍ വിശ്വാസികളുടെ പ്രതികരണമായിരുന്നെന്നും മുന്‍കാല ഹര്‍ത്താലുകള്‍ കണക്കിലെടുക്കുമ്പോള്‍ കര്‍മ സമിതി നടത്തിയ ഹര്‍ത്താല്‍ സമാധാനപരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ യുവമോര്‍ച്ച സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംടി രമേശ്.

1K Shares
Back to top button
Close