പത്തനംതിട്ട: ശബരിമല വിഷയത്തിൽ വീണ്ടും പ്രകോപനവുമായി പോലീസ്. തിരുവാഭരണത്തിന്റെ ചുമതല ഭക്തരെ തല്ലി ചതച്ച ഉദ്യോഗസ്ഥന്. നിലക്കലിൽ നടന്ന പോലീസ് അതിക്രമത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനാണ് ചുമതല നൽകിയിരിക്കുന്നത്.
പത്തനംതിട്ട എആർ ക്യാമ്പ് ഡെപ്യൂട്ടി കമാണ്ടർ എകെ സുരേഷിനാണ് ചുമതല.തിരുവാഭരണ ഘോഷയാത്രയിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള പോലീസ് നീക്കത്തിന് പിന്നാലെയാണ് ഇത്.
അതേസമയം, മകരവിളക്ക് ദിനം അയ്യപ്പന് ചാർത്തുവാനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ പന്തളത്തുനിന്ന് പുറപ്പെടും.