India

‘ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ പ്രദര്‍ശിപ്പിച്ച കൊല്‍ക്കത്തയിലെ തിയേറ്ററിന് നേരെ ആക്രമണം

കൊല്‍ക്കത്ത: മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെ രാഷ്ട്രീയ ജീവിതം ആധാരമാക്കി നിര്‍മിച്ച ‘ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ സിനിമ പ്രദര്‍ശിപ്പിച്ച തിയേറ്ററിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. കൊല്‍ക്കത്തയിലെ ഒരു ഷോപ്പിംഗ് മാളിനുള്ളിലെ തീയേറ്ററിലാണ് ആക്രമണമുണ്ടായത്. ഇന്നലെ വൈകിട്ട് എട്ട് മണിയോടെയായിരുന്നു സംഭവം. സിനിമ കാണാനെത്തിയവരേയും ഇവര്‍ വിരട്ടി ഓടിച്ചു. ചിത്രം തുടര്‍ന്ന് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം.

പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കളെ ചിത്രത്തില്‍ മോശമായി കാണിക്കുന്നുവെന്നും, സിനിമ ഒരിടത്തും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ആക്രമണത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് നേതാവ് രാകേഷ് സിംഗ് പറഞ്ഞു. എന്നാല്‍ ചിത്രത്തിന്റെ പ്രദര്‍ശനം ഒഴിവാക്കില്ലെന്ന് തീയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി. 2004 മുതല്‍ 2008 വരെ മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരുവിന്റെ പുസ്തകം അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close