India

കശ്മീരിലെ കുഴിബോംബ് സ്‌ഫോടനം; വീരമൃത്യു വരിച്ചത് മലയാളി മേജര്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ നൗഷേറയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് വീരമൃത്യു വരിച്ചത് മലയാളി മേജര്‍. മേജര്‍ ശശിധരന്‍.വി.നായരാണ്(33) സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 2/11 ഗൂര്‍ഖ റൈഫിള്‍സില്‍ മേജറായി സേവനമനുഷ്ഠിക്കുകയായിരുന്നു.

ഭീകരര്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ചാണ് ശശിധരന്‍ വി നായരും ഒപ്പമുണ്ടായിരുന്ന സൈനികന്‍ ജിവാന്‍ ഗുറാങും കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പരിക്കേറ്റ ഉടനെ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌ഫോടനത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

4K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close