കുവൈറ്റ് സിറ്റി : ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൂട്ടാതെ കേന്ദ്രത്തില്‍ ബി.ജെപിയെ പ്രതിരോധിക്കാനാവില്ലെന്ന് പ്രകാശ് കാരാട്ട് കുവൈറ്റില്‍ പറഞ്ഞു. കലാകുവൈറ്റിന്റെ 40-ാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ എത്തിയതായിരുന്നു കാരാട്ട്. മൂന്നാം മുന്നണിയ്ക്ക് പ്രസക്തിയില്ലെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രാദേശിക പാര്‍ട്ടികളുമായി സംസ്ഥാനങ്ങളില്‍ സഖ്യം രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളില്‍ ബിജെപിയും തൃണമൂലും ആണ് മുഖ്യ ശത്രുക്കള്‍. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള ബി.ജെ.പി.യുടെ രാഷ്ട്രീയ നാടകമായി മാത്രമേ ഇപ്പോള്‍ പാസായ സാമ്പത്തിക സംവരണത്തെ കാണാന്‍ സാധിക്കൂള്ളൂവെന്നും കുവൈറ്റില്‍ നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.