കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ വിവാദത്തിനിടെ പുതിയ കമ്മീഷണര്‍ ചുമതലയേറ്റു. എസ്. കാളിരാജ് മഹേഷ് കുമാറിന് പകരം കെ. സഞ്ജയ്കുമാര്‍ ഗുരുദിന് ഐപിഎസാണ് പുതിയ സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേറ്റത്. ആഭ്യന്തര വകുപ്പാണ് അടിയന്തിര ഉത്തരവ് പുറപ്പെടുവിച്ചത്. കാളിരാജ് മഹേഷ് കുമാറിനെ പോലീസ് ഹെഡ് ക്വാര്ട്ടേഴ്സിലേയ്ക്കാണ് സ്ഥലം മാറ്റം ലഭിച്ചത്.
ഹര്‍ത്താല്‍ ദിനത്തില്‍ അക്രമണം തടയുന്നതിന് മിഠായിത്തെരുവില്‍ ഒരുക്കിയ ക്രമീകരണങ്ങളിലെ പാളിച്ചയാണ് കാളിരാജ് മഹേഷ് കുമാറിന് സ്ഥലം മാറ്റം ലഭിക്കാന്‍ സാഹചര്യമുണ്ടാക്കിയത്.
ഇക്കാര്യം പരസ്യമായി വിമര്‍ശിച്ച് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് കമ്മീഷണര്‍ക്കെതിരെ ഫെയ്സ് ബുക്ക് പോസ്റ്റിട്ടത് വലിയ വിവാദമായിരുന്നു. ഇതിന്റെ അന്വേഷണങ്ങള്‍ നടക്കുന്നിതിനിടെയാണ് പുതിയ കമ്മീഷണര്‍ ചുമതലയേറ്റത്.
കമ്മീഷണറിനെതിരെ എഫ്ബി പോസ്റ്റിട്ടതിന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് ഉമേഷ് വള്ളിക്കുന്നിനെതിരെ നടപടിയുണ്ടാകും. പോലീസുകാര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുന്നത് വിലക്കിക്കൊണ്ടുള്ള ഡിജിപിയുടെ ഉത്തരവ് ലംഘിച്ചതിനാലാണ് നടപടി.