തിരുവനന്തപുരം: വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന ഇനിയുണ്ടാവില്ല. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നേഷന്‍ ക്യാമറകളാകും ഇനി ഈ ജോലി ചെയ്യുന്നത്. ഇതിനായി 17 ഇന്‍ര്‍സെപ്റ്റര്‍ വണ്ടികള്‍ മോട്ടോര്‍ വാഹനവകുപ്പ് നിരത്തിലിറക്കും. നിലവിലുള്ള ഇന്‍ര്‍സെപ്റ്റര്‍ സംവിധാനത്തില്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നേഷന്‍ സംവിധാനവും ഏര്‍പ്പെടുത്തും.
ഇതോടെ അമിത വേഗത്തില്‍ പോകുന്ന വാഹനങ്ങള്‍, വ്യാജ രേഖകളുള്ളതും മോഷ്ടിച്ചതുമായ വാഹനങ്ങള്‍ തുടങ്ങിയവ വേഗത്തില്‍ തിരിച്ചറിയാനാകുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.
മോട്ടോര്‍ വാഹന വകുപ്പിന്റെ ഡേറ്റാ ബേസ് ഉപയോഗപ്പെടുത്തിയാകും സംവിധാനത്തിന്റെ പ്രവര്‍ത്തനം. വാഹനത്തിന്റെ പഴക്കം, ഇന്‍ഷുറന്‍സ്, കേസില്‍ പെട്ടിട്ടുണ്ടോ തുടങ്ങിയ എല്ലാ വിവരങ്ങളും സംവിധാനത്തിലൂടെ ലഭ്യമാകും.
വ്യാജ രേഖകളുള്ളതും കാലഹരണപ്പെട്ടതും കേസുകളുള്ളതുമായ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്താതെ കണ്ടെത്താനാകുമെന്നതാണ് പ്രത്യേകത.