India

ജയളിതയുടെ എസ്റ്റേറ്റ് കൊള്ളയടിച്ചതും,കാവൽക്കാരനെ കൊലപ്പെടുത്തിയതും എടപ്പാടി പളനിസ്വാമിയ്ക്ക് വേണ്ടിയെന്ന് പ്രതികൾ

ന്യൂഡൽഹി : ജയലളിതയുടെ ഉടമസ്ഥതയിലുള്ള കൊടനാട് എസ്റ്റേറ്റിലെ സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി രേഖകൾ കവർന്നത് നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയ്ക്ക് വേണ്ടിയാണെന്ന ആരോപണവുമായി രണ്ടാംപ്രതിയും മലയാളിയുമായ കെ.വി.സയന്‍.

അഞ്ചു കോടി രൂപയ്ക്കാണ് കവര്‍ച്ചയ്ക്കുള്ള ക്വട്ടേഷൻ നല്‍കിയത്.കവര്‍ച്ചയുടെ മുഖ്യസൂത്രധാരനും എസ്റ്റേറ്റിലെ ഡ്രൈവറുമായ കനകരാജായിരുന്നു ക്വട്ടേഷന്‍ നല്‍കിയത്. പളനിസ്വാമിയ്ക്ക് വേണ്ടിയായിരുന്നു ക്വട്ടേഷനെന്ന് കനകരാജ് തന്നോട് പറഞ്ഞിരുന്നതായും സയൻ പറഞ്ഞു.എന്നാൽ മോഷണത്തിന് പിന്നാലെ ഒന്നാംപ്രതി കനകരാജും സയന്‍റെ ഭാര്യയും മകളും വ്യത്യസ്ത വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.

കനക രാജ് കൊല്ലപ്പെട്ടതോടെ പണം ക്വട്ടേഷൻ തുക ലഭിച്ചില്ല.കവർന്ന രേഖകളുടെ പിൻ ബലത്തിലാണ് എടപ്പാടി മുഖ്യമന്ത്രിയായി തുടരുന്നതെന്നും സയനും,കേസിലെ മറ്റൊരു പ്രതിയായ വാളയാർ മനോജും ആരോപിച്ചു.ഇന്ത്യ എഹെഡാണ് പ്രതികളുടെ വെളിപ്പെടുത്തൽ പുറത്തുവിട്ടത്.

2017 ഏപ്രിൽ 23 ന് കവർച്ചാ ശ്രമം തടയുന്നതിനിടെയാണ് കൊടനാട് എസ്റ്റേറ്റ് കാവൽക്കാരൻ ഓം ബഹദൂർ കൊല്ലപ്പെട്ടത്.അഞ്ചു ദിവസങ്ങൾക്ക് ശേഷം 28 ന് കനകരാജ് സേലത്തുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.തൊട്ടടുത്ത ദിവസം സയനും,ഭാര്യയും,മകളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു.പാലക്കാട് കണ്ണാടിയിൽ ഉണ്ടായ അപകടത്തിൽ സയന്റെ ഭാര്യ വിനുപ്രിയയും,അഞ്ചു വയസ്സുകാരി നീതുവും കൊല്ലപ്പെട്ടു.പരിക്കുകളോടെ സയൻ രക്ഷപ്പെട്ടു.ഇതിനു പിന്നാലെ എസ്റ്റേറ്റിലെ കമ്പ്യൂട്ടർ ഓപ്പറേറ്റർ ദിനേശ്കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

എസ്റ്റേറ്റിനുള്ളിൽ രണ്ടായിരം കോടി പണം ഉണ്ടെന്നായിരുന്നു പുറത്ത് പ്രചരിപ്പിച്ചിരുന്നത്.എന്നാൽ യഥാർത്ഥ ലക്ഷ്യം എസ്റ്റേറ്റിനുള്ളിലെ രേഖകളായിരുന്നുവെന്ന് പിന്നീട് വെളിപ്പെട്ടിരുന്നു.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close